കഴിഞ്ഞ തവണ നാട്ടിലേക്കു പോയത് കുവൈറ്റ് എയർ വെയ്‌സിനായിരുന്നു. നാട്ടിലേക്കാണെങ്കിലും വിമാന യാത്ര എനിക്കിഷ്ടമല്ല. അറുബോറാണ്. കുവൈറ്റിൽ നിന്നും അടുത്ത വിമാനം കാത്തിരിക്കുമ്പോൾ ഒരു പരിചിത മുഖം. ഇരുപത്തിയേഴ് വർഷങ്ങൾക്ക് അപ്പുറം കാതോലിക്കേറ്റ് കോളേജിൽ പ്രീ ഡിഗ്രിക്കു (പ്ലസ് ടൂ വരുന്നതിനു മുമ്പ് പ്രീ ഡിഗ്രി ആയിരുന്നല്ലോ) ഫിസിക്സ് പഠിപ്പിച്ച ഒരു അധ്യാപികയാണ്. നൂറ് കണക്കിനു വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതല്ലേ എന്നെ ഓർത്തിരിക്കാൻ സാധ്യത ഇല്ലാത്തതിനാൽ സംസാരിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ചെക്ക് ഇൻ ചെയ്തു വിമാനത്തിന് അകത്തു കയറിയപ്പോഴിതാ ടീച്ചർ തൊട്ടടുത്ത ഇരിപ്പിടത്തിൽ. ടീച്ചറിനോട് സംസാരിക്കണോ വേണ്ടയോ എന്ന വടംവലി മനസ്സിൽ നടക്കുമ്പോൾ ടീച്ചർ പറഞ്ഞു 'എവിടെയോ കണ്ടു മറന്നതുപോലെ'. കാതോലിക്കേറ്റിൽ പഠിച്ചതാണോ?
ഞാൻ പറഞ്ഞു: അതെ ടീച്ചർ എന്നെ പഠിപ്പിച്ചതാണ്.
പിന്നെ എന്താണ് സംസാരിക്കാതിരുന്നത്? ശാസന രൂപേണ ടീച്ചർ
അതേ...ടീച്ചർ പലരെ പഠിപ്പിക്കുന്നതല്ലേ ഓർത്തിരിക്കാൻ ബുദ്ധിമുട്ടല്ലേ...അതുകൊണ്ട് സംസാരിച്ചില്ലെന്നേ ഒള്ളു. (കലാലയ ജീവിതത്തിൽ അദ്ധ്യാപകർ വിദ്യാർത്ഥികളെ ഓർത്തിരിക്കാൻ ഒന്നുകിൽ ഏറ്റവും നന്നായി പഠിക്കണം അല്ലെങ്കിൽ ഏറ്റവും മോശം ആവണം. അതും അല്ലെങ്കിൽ അൽപ്പസ്വൽപ്പം രാഷ്ട്രീയം ഒക്കെ വേണം. ഞാൻ ഇക്കൂട്ടത്തിൽ ഒന്നും പെടാത്ത ആൾ ആയിരുന്നു)
തുടർന്നുള്ള സംഭാഷണത്തിൽ; ഞാൻ അമേരിക്കയിൽ തീയോളജിയിൽ റിസർച്ച് ചെയ്യുകയാണ് എന്നറിഞ്ഞപ്പോൾ സന്തോഷത്തോടെ ടീച്ചർ പറഞ്ഞു: പഠിപ്പിച്ച കുട്ടികൾ ഒക്കെ നല്ല നിലയിൽ എത്തി എന്നറിയുന്നത് സന്തോഷം തരുന്ന കാര്യം ആണ്. പിന്നീട് പല കാര്യങ്ങളും ഞങ്ങളുടെ സംഭാഷണത്തിൽ വന്നെങ്കിലും ടീച്ചറിനോട് പറയാതെ പോയ ഒരു കാര്യം ഉണ്ട്. ഒരു പക്ഷെ എന്റെ കോളേജ് ജീവിതത്തിലെ, ഒരിക്കലും തുറക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു ഏട്...
പ്രീഡിഗ്രി ഒന്നാം വർഷം. മേൽപ്പറഞ്ഞ ടീച്ചർ ആയിരുന്നു ഫിസിക്സ് പ്രാക്ടിക്കൽ ഇൻ ചാർജ്. സ്‌ക്രൂ ഗേജ് ആണ് ആദ്യത്തെ experiment. ടീച്ചർ ആദ്യത്തെ ക്ലാസ്സിൽ റീഡിങ് ഒക്കെ എടുക്കാൻ പഠിപ്പിച്ചു. അദ്ധ്യാപകർ ആരും തന്നെ ഒറ്റ വാക്കുപോലും മലയാളത്തിൽ പറയില്ല അതുകൊണ്ടു തന്നെ മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക് ഒന്നും മനസ്സിൽ ആയില്ല. പിറ്റേ ക്ലാസ്സിൽ റെക്കോഡ് എഴുതി കൊടുക്കണം. (87 വിദ്യാർഥികളുള്ള ക്ലാസ്സിൽ പ്രൈവറ്റ് ട്യൂഷൻ ഇല്ലാത്തത് എനിക്കും ളാഹയിൽ നിന്നും വന്നിരുന്ന ഒരു രാജനും മാത്രം ആണെന്നാണ് എന്റെ ഓർമ്മ. ഞങ്ങളുടെ രണ്ടു പേരുടെയും ഒഴികെ ബാക്കി എല്ലാവരുടേയും റെക്കോഡ് ശരിയാണ്). എനിക്കാണെങ്കിൽ റീഡിങ് എടുക്കുന്നത് എങ്ങനെ എന്ന് മനസ്സിൽ ആകാഞ്ഞത് കൊണ്ട് റിസൾട്ടും കിട്ടിയില്ല. റെക്കോഡ് ബുക്ക് നോക്കിയ ടീച്ചർ അരിശം മൂത്തു പറഞ്ഞു 'കുരുത്തം കെട്ടവൻ ഒക്കെ ഇങ്ങോട്ടു പോരും. പാച്ചൻ ആണന്നു പറഞ്ഞു. പോ ഇറങ്ങി.' ടീച്ചർ എന്നെ ഇറക്കി വിട്ടു.
കുനിഞ്ഞ ശിരസ്സുമായി ലാബിന്റെ പടികൾ കയറി ഞാൻ നടന്നു... ഗുൽമോഹറിന്റെ ചുവന്ന പൂക്കൾ കൊഴിഞ്ഞു വീണു കിടന്ന കോളേജ് അങ്കണത്തിലൂടെ നടന്ന ആ നടപ്പ്...സി വി ജോസിന്റെ രക്തം വീണ വഴിയിലൂടെ നടന്ന നടപ്പ്...എത്രയോ കാതങ്ങൾ പിന്നിട്ടിരിക്കുന്നു..എത്രയെത മുഖങ്ങൾ..സംസ്‌കാരങ്ങൾ...രാജ്യങ്ങൾ...ഭാഷക്കാർ...
ആംഗലേയ ഭാഷ വശം വശമില്ലാതിരുന്നതാണോ എന്നെ കുരുത്തം കെട്ടവൻ ആക്കിയത്? കുരുത്തം ആണോ അതോ ഗുരുത്വം ആണോ? ഗുരുത്വം എല്ലാ വിദ്യാർത്ഥികളുടെയും അവകാശം അല്ലെ???? ഇംഗ്ലീഷ് അറിയാവുന്നവന്റേയും, പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്തവന്റേയും?
P.S: ഇത് എഴുതുമ്പോൾ എന്റെ മകൻ ചോദിക്കുന്നു 'അച്ചാച്ചൻ എന്തുകൊണ്ടാണ് അക്കാര്യം ടീച്ചറിനോട് പറയാഞ്ഞത്? ഞാൻ പറഞ്ഞു: എനിക്കറിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ