2017 ജനുവരി 30, തിങ്കളാഴ്‌ച

പുഴ


എന്റെ ഗ്രാമവും മറ്റെല്ലാ ഗ്രാമങ്ങളേയും പോലെ ഒരുപാട് നന്മകളാൽ സമൃദ്ധമാണ്. ഏറ്റവും പ്രധാന ആകർഷണം സുന്ദരിയായ ഒരു പുഴ (പമ്പയുടെ പോഷക നദിയായ കക്കാട്ടാറ്) ഗ്രാമത്തിന് അതിരിടുന്നു എന്നതാണ്. പുഴ ഒഴിവാക്കി ഞങ്ങൾക്ക് ഒരു ജീവിതം ഉണ്ടായിരുന്നില്ല. പുഴയെ കണികണ്ടുകൊണ്ടാണ് ഞങ്ങൾ ഉണർന്നതും പുഴയുടെ മനോഹരമായ താരാട്ട് കേട്ടുകൊണ്ടാണ് ഞങ്ങൾ ഉറങ്ങിയിരുന്നതും. ഒരർത്ഥത്തിൽ ഞങ്ങളുടെ വളർച്ചയുടെ അളവുകോൽ ആയിരുന്നു പുഴ. നല്ല ആഴവും ഒഴുക്കും ഉള്ള പുഴ നീന്തി അക്കരെ കടക്കുക എന്നതായിരുന്നു ബാല്യത്തിലെ ഏറ്റവും വലിയ സ്വപ്നം. ഞങ്ങളുടെ ചേട്ടന്മാരായ ഉപ്പനും (എന്റെ മകളോട് പഴയ കഥകൾ പറഞ്ഞപ്പോൾ അവൾ ചോദിക്കുകയാ ആ അങ്കിളിനെ എന്തിനാ 'സാൾട്ടൻ' എന്ന് വിളിക്കുന്നതെന്ന്? അവളുടെ ചിന്ത ശരിയാണ് 'സാൾട്ട്' ആണല്ലോ 'ഉപ്പ്'), അനിൽ റെജി, സുഗതൻ തുടങ്ങിയവർ പുഴ നീന്തി അക്കരെ എത്തിയിട്ട് വിജയശ്രീലളിതരായി കൈ ഉയർത്തി നിൽക്കുന്ന രംഗം ഇപ്പോഴും ഒളിമങ്ങാതെ മനസിലുണ്ട്. ചേട്ടന്മാർ വെല്ലുവിളിക്കും 'നിനക്ക് അക്കരയ്ക്കു നീന്താൻ ധൈര്യം ഉണ്ടോ? ഉം... അതിന് ഇത്തിരി പുളിക്കും.' അവരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഞാൻ നീന്തി. പുഴയുടെ ആഴത്തെയും ഒഴുക്കിനേം കീഴടക്കി. അന്ന് എനിക്ക് ഒന്പത് വയസാണ്. അന്ന് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഒരു മാതാവ് എന്റെ അച്ഛനോട് പറഞ്ഞു 'വർഗ്ഗീസേ... മകനെ സൂക്ഷിച്ചാൽ പിന്നെ ദുഖിക്കേണ്ടി വരില്ല.' അന്നൊക്കെ കുട്ടികൾ ഗ്രാമത്തിന്റെ പൊതു സ്വത്തായിരുന്നു.എന്തെങ്കിലും തെറ്റുണ്ടായാൽ ശാസിക്കും, ചിലപ്പോൾ ശിക്ഷിക്കും, മാതാപിതാക്കളോട് പറഞ്ഞു കൊടുക്കുമായിരുന്നു. പക്ഷേ എന്റെ അച്ഛൻ എന്നെ വഴക്ക് പറഞ്ഞില്ല. കാരണം അച്ഛനാണ് എന്നെ നീന്താൻ പഠിപ്പിച്ചത്. ഇന്ന് ഒരച്ഛന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കുമ്പോൾ എന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ പകുതിപോലും എനിക്ക് ഇല്ലല്ലോ എന്ന തിരിച്ചറിവ് അവരോടുള്ള ആദരവിന്റെ മാറ്റ് കൂട്ടുന്നു.
പറഞ്ഞു വന്നത് പുഴയെപ്പറ്റിയാണ്. വേനൽക്കാലത്തും പുഴയിൽ ധാരാളം തെളിഞ്ഞ വെള്ളം ഉണ്ടാവും. ദൂരത്തു നിന്ന് പോലും ആളുകൾ പുഴയിൽ കുളിക്കാൻ വരാറുണ്ടായിരുന്നു. ഞങ്ങളുടെ വീടിന്റെ അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരെ 'മേപ്പാട്ടുതറയിൽ' എന്ന് പേരുള്ള ഒരു കുടുംബം ഉണ്ട്. അവിടുത്തെ മക്കളിൽ ഒരാളായ എം. എൻ. ജയപ്രകാശ് (എല്ലാവരും കുഞ്ഞമ്മാവൻ എന്ന് വിളിക്കുന്ന അദ്ദേഹം ഞങ്ങളുടെ പഞ്ചായത്തു പ്രസിഡണ്ട് ആയപ്പോൾ ആണ് പോലീസ് ഇൻസ്‌പെക്ടർ ആയിട്ട് ജോലികിട്ടിയത്. മെംബർ സ്ഥാനം ഒക്കെ രാജിവച്ചിട്ട് അദ്ദേഹം ജോലിക്ക് പോവുകയായിരുന്നു. ഒരു പക്ഷേ പോലീസ് സൂപ്രണ്ട് ആയിട്ട് വല്ലോം അദ്ദേഹം ഇപ്പോൾ വിരമിച്ചിട്ടുണ്ടാവും) തന്റെ മോട്ടോർ ബൈക്കിൽ (ബുള്ളറ്റ്) കുളിക്കാൻ വന്നിട്ട് മടങ്ങുമ്പോൾ ഞങ്ങളേയും തന്റെ ബൈക്കിന്റെ പുറകിൽ ഇരുത്തിക്കൊണ്ട് പോകുമായിരുന്നു. തിരികെ ഒറ്റയ്ക്ക് റബർ മരങ്ങൾക്കിടയിലൂടെ നടന്നു വേണം വരാൻ പക്ഷെ ഞങ്ങൾക്ക് അതൊരു വിഷയം ആയിരുന്നില്ല. കാരണം ബൈക്കിൽ കയറാൻ കിട്ടുന്ന അവസരം അല്ലേ? 
പുഴ ഞങ്ങൾക്ക് ഒരുപാട് ധൈര്യം പകർന്നിട്ടുണ്ട്. മഴക്കാലത്ത് കൂലംകുത്തി ഒഴുകിയ പുഴയുടെ കുത്തൊഴുക്കിനെ കീറിമുറിച്ചു നീന്തിയപ്പോൾ കിട്ടിയ ധൈര്യം ആയിരിക്കാം ആ പുഴയിൽ കുളിക്കാൻ പോയപ്പൾ പുഴ വെള്ളത്തിൽ വച്ച് ഹാർട്ടറ്റാക്ക് വന്ന് അച്ഛൻ മരിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധിയെ നേരിടാൻ സഹായകമായതും...

ദോശയും മീൻകറിയും

ഗുജറാത്ത് ആണ് പശ്ചാത്തലം. പഠനാന്തരം പ്രേഷിത പ്രവർത്തനത്തിന് ദൈവം അയച്ചത്; ആനന്ദിനടുത്തുള്ള സുനാവ് എന്ന ഒരു ചെറിയ ഗ്രാമത്തിലേക്കാണ്. അവിടെ ജി. എഫ്. എ (Gospel For Asia) യ്‌ക്ക്‌ ഒരു ട്രെയിനിങ് സെന്റർ ഉണ്ട്. ഗ്രാമത്തിന്റെ പുറത്ത് കൃഷിയിടത്തിന് നടുവിലാണ് ക്യാംപസ്. ക്യാംപസിലാണ് സംസ്ഥാന ഓഫീസ് എങ്കിലും കോഓർഡിനേറ്ററും മറ്റ് സ്റ്റാഫും താമസിക്കുന്നത് താലൂക്ക് ആസ്ഥാനമായ Petlad എന്ന സ്ഥലത്താണ്. ഞാനും ഡ്രൈവർ ആയിരുന്ന ജോമോനും മാത്രമായിരുന്നു ക്യാമ്പസ്സിൽ പാർത്തിരുന്ന മലയാളികൾ. 

സുനാവ് വളരെ സുന്ദരമായ ഒരു ഗ്രാമം ആണ്. ഗ്രാമത്തിലോട്ട് കയറുന്ന പ്രധാന വഴിയുടെ എതിർ വശത്താണ് സുനാവ് ഹോസ്പിറ്റൽ. അവിടെ മൂന്ന് നാല് മലയാളി കുടുംബങ്ങൾ ഉണ്ട്. അതിൽ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ളവർ സുനാവു ഹോസ്പിറ്റലിലെ നഴ്സുമാർ ആണ്. പിന്നെയുള്ളത് സുനിൽ-ജയ ദമ്പതികൾ ആണ്. ഗ്രാമത്തിന്റെ മറു വശത്തും ഒരു മലയാളി കുടുംബം ഉണ്ട്. പാസ്റ്റർ ഏബ്രഹാമും കുടുംബം. എല്ലാവരും നല്ല സ്നേഹമുള്ളവർ.
ഗുജറാത്തിൽ എത്തി കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ടൈഫോയിഡും, മലേറിയായും ഒരുമിച്ചു വന്നു. വീട്ടിലെ ഇളയ പുത്രൻ എന്ന നിലയിൽ വീടുവിട്ട് ഇത്രയും ദൂരെ പോവുക എന്നത് വലിയ വിഷമം ഉള്ള കാര്യമായിരുന്നു. അപ്പോഴാണ് സുഖമില്ലായ്‌മയും. സുനാവ് ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ. അവിടെ ജോലിചെയ്തിരുന്ന കുഞ്ഞമ്മ ആന്റിയും, വത്സല ആന്റിയും ഒക്കെ ഒരു സഹോദരനെപോലെ എന്നെ ശുശ്രുഷിച്ചത് നന്ദിയോടെ സ്മരിക്കുന്നു. അന്നത്തെ എന്റെ ലീഡർ ആയിരുന്ന ജോണി സാറും സഹപ്രവർത്തകനായിരുന്ന ശാമുവേലും ഒക്കെ വലിയ സഹായം ചെയ്തു. ഇടയ്ക്കൊക്കെ അവർ കേരളത്തിലെ ആഹാരം ഉണ്ടാക്കി തരുമായിരുന്നു. 
ആശുപത്രി വിട്ട് ക്യാമ്പസിൽ വന്നപ്പോൾ ഞാൻ നല്ലതുപോലെ ക്ഷീണിച്ചു. ടൈഫോയ്ഡ് വന്നതുകാരണം ആഹാരം ഒന്നും കഴിക്കാൻ വയ്യ. അങ്ങനെ ഇരിക്കെ O.M ന്റെ ഒരു ടീം ഒരു ഞായറാഴ്ച ക്യാമ്പസിൽ വന്നു. അന്ന് ഉച്ചയ്ക്ക് ബീഫും ചോറുമാണ്. പക്ഷേ എനിക്ക് കഴിക്കാൻ പറ്റില്ല. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന മലയാളിയായ ജെയ്സൺ അടുക്കളയിൽ കയറി ഗോതന്പു പൊടി പാലിൽ കുറുക്കി പഞ്ചസാരയും ഇട്ട് തന്നു. ഞാൻ അൽപ്പസ്വൽപ്പം കഴിച്ചു. എനിക്ക് കേരളാ ഫുഡ് അല്ലാതെ ഒന്നും കഴിക്കാൻ തോന്നിയിരുന്നില്ല.
പിറ്റേ ശനിയാഴ്ച second saturday ആയിരുന്നു. അന്ന് ഓഫീസ് അവധി ആയിരുന്നു. ക്യാംപസിനടുത്തു കുപ്പച്ചീര ധാരാളം ഉണ്ടായിരുന്നു. ഞാനും ജോമോനും കൂടെ അത് പറിച്ചുകൊണ്ടുവന്ന് അറിയാവുന്ന രീതിയിൽ തോരൻ വച്ച് കഴിച്ചു. അത് കഴിഞ്ഞപ്പോൾ ഇത്തിരി മീൻ കറി കഴിക്കണം എന്ന് തോന്നി. മലയാളി സഹോദരങ്ങളോട് പറഞ്ഞാൽ അവർ നിശ്ചയമായും ഉണ്ടാക്കി തരും. പക്ഷെ ഉത്തര ഭാരതത്തിൽ സുവിശേഷ പ്രവർത്തനത്തിന് പോയതല്ലേ? ആശയടക്കം അനിവാര്യം ആയതുകൊണ്ട് ആരോടും പറഞ്ഞില്ല. ഉച്ച കഴിഞ്ഞു രണ്ടു മണി ആയിക്കാണും. ഫോൺ ബെൽ അടിച്ചു. ജോമോൻ ആണ് സാധരണയായി ഫോൺ എടുക്കാറ് പക്ഷെ താൻ പുറത്തെവിടെയോ പോയിരിക്കുകയാണ്. അതുകൊണ്ട് ഞാൻ തന്നെ ഫോൺ അറ്റൻഡ് ചെയ്തു. സുനാവിലെ പാസ്റ്റർ ഏബ്രഹാമിന്റെ ഭാര്യ ആണ്. എന്നോട് രോഗ വിവരങ്ങൾ ഒക്കെ തിരക്കിയിട്ട് പറഞ്ഞു. 'സജി കുറച്ചു മീൻ കറി ഉണ്ട് വിദ്യാർത്ഥികളെ ആരെ എങ്കിലും പറഞ്ഞു അയച്ചാൽ തന്നു വിടാം.' വേണ്ടാ എന്ന് ഞാൻ പറഞ്ഞു. ഫോൺ വെച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് അങ്ങനെ പറയേണ്ടായിരുന്നു എന്ന്.

ഏകദേശം നാല് മണി ആയപ്പോൾ ആരോ വാതിലിൽ തട്ടി. തുറന്നപ്പോൾ ജോമോൻ ആണ്. അദ്ദേഹം ചോദിക്കുക ആണ് ദോശ കഴിക്കുന്നോ? 
ദോശയോ? അത് എവിടുന്നാ? എനിക്ക് ആശ്ചര്യം ആയി.
'അതേ സുനാവിലെ പാസ്റ്റർ ആന്റി കുറച്ചു ദോശ മാവും മീൻ കറിയും തന്നയച്ചിട്ടുണ്ട്. വാ നമുക്ക് കിച്ചണിൽ പോയി ദോശ ഉണ്ടാക്കാം' എന്ന് പറഞ്ഞുകൊണ്ട് ജോമോൻ കിച്ചണിലേക്ക് നടന്നു.  
ഞങ്ങൾ ദോശ ഉണ്ടാക്കി ചൂടോടെ കുടംപുളി ഇട്ട് വച്ച മീൻ കറിയും കൂട്ടി കഴിച്ചു. ഇന്നും അതിന്റെ സ്വാദ് നാവിലുണ്ട്.

2017 ജനുവരി 19, വ്യാഴാഴ്‌ച

മുഖശ്രീ എന്നാൽ എന്ത്?

രണ്ട് അദ്ദ്യാപകർക്ക് എന്നെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകൾ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. 

ആദ്യത്തെ അനുഭവം മണിയാർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഉള്ളതാണ്. ഞാൻ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ്. ലോലമ്മ സാറാണ് മലയാളം അദ്ധ്യപിക. നന്നായി പഠിപ്പിക്കും. വളരെ സരസമായി പുരാണേതിഹാസങ്ങളിലെ കഥകൾ ഒക്കെ പങ്കുവച്ചുള്ള പഠിപ്പിക്കലാണ്. തല ഒക്കെ കുലുക്കി അതി ഭാവുകത്തോടെ ആണ് ക്ലാസ് എടുക്കുന്നത്. ഞങ്ങൾക്ക് വിദ്യാർത്ഥികൾക്കെല്ലാം ടീച്ചറിനെ വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ മുഖശ്രീ എന്നാൽ എന്ത് എന്നതിന്റെ നിർവചനം പഠിപ്പിച്ചനന്തരം പറഞ്ഞു അടുത്ത ദിവസം ഇത് മനഃപാഠം ആക്കീട്ടു വരണം. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. വീക്കെൻഡിലെ കളിയുടെ തിരക്കിൽ ഞാൻ പഠിക്കാൻ മറന്നു. തിങ്കളാഴ്ച മലയാളം പീരിയഡിൽ ടീച്ചർ ക്ലാസ്സിൽ എത്തിയപ്പോഴാണ് പഠിച്ചില്ലെന്ന കാര്യം ഓർമ്മ വരുന്നത്. ഇനി ഒട്ടു പഠിക്കാൻ നേരവും ഇല്ല. എന്ത് ചെയ്യും എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോൾ ടീച്ചർ എന്റെ നേരെ വിരൽ ചൂണ്ടിയിട്ടു ചോദിച്ചു മുഖശ്രീ എന്നാൽ എന്ത്? നിർവചനം പഠിക്കാതിരുന്ന ഞാൻ ചമ്മിയ മുഖവുമായി എഴുന്നേറ്റു വടി പോലെ നിന്നു. നല്ല മുഖശ്രീയുള്ള ടീച്ചറിനെ ഞാൻ ഒന്ന് പാളി നോക്കി. ടീച്ചറിന്റെ മുഖത്ത് ഒരു നിരാശ നിഴലിക്കുന്നത് ഞാൻ കണ്ടു. ടീച്ചർ പറഞ്ഞു: "സജി പഠിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു." എന്നിട്ട് അടുത്തിരുന്ന രജു കുമാറിനോടും പിന്നെ അമ്പിളി ആർ, ബിജു ടി. കെ എന്നിവരോട് ചോദിച്ചു അവർ എല്ലാം നിർവചനം നന്നായി പറഞ്ഞു കേൾപ്പിച്ചു. ഒടുവിൽ ടീച്ചർ എന്റെ നേരെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു 'സാറേ ഞാൻ പറയാം'. ടീച്ചറിന്റെ പ്രതീക്ഷയ്‌ക്ക്‌ ഒത്ത് ഉയരാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തിൽ ഞാൻ പറഞ്ഞു: "കാണുന്നവരുടെ മനസ്സിനെ ആകർഷിച്ച്‌ അവരുടെ മനസ്സിൽ സന്തോഷം ജനിപ്പിക്കുന്നതായി വിവരിക്കാൻ അസാധ്യമായ ഒരു ചൈതന്യ വിശേഷം ആണ് മുഖശ്രീ". വർഷങ്ങൾക്കിപ്പുറവും സാറിന് എന്നെപ്പറ്റി ഒരു പ്രതീക്ഷ ഉണ്ടായിരുന്നല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. ആ പ്രതീക്ഷയാണ്, മറ്റുള്ളവർ പറയുന്നത് കേട്ട് ആ നിർവചനം പഠിക്കാൻ എന്നെ പ്രേരിപ്പിച്ചതും ഇന്നും അത് മനസ്സിൽ മായാതെ നിൽക്കുന്നതും.

രണ്ടാമത്തെ അനുഭവം. 
സംഭവം നടക്കുന്നത് ബാംഗ്ലൂരിൽ ആണ്. പഴയ സ്‌നേഹിതരിൽ ഒരാളായ Santhosh John സാറും ഉണ്ട് കൂട്ടത്തിൽ. ഞങ്ങൾ ഒരു പ്രത്യേക സെമിനാറിനായി S.A.B.C (Southern Asia Bible College, Bangalore) യിൽ പോയപ്പോൾ എന്നെ ദൈവശാസ്ത്രം പഠിപ്പിച്ച ചില അദ്ധ്യാപകരെ കണ്ടു. അവരും അതേ മീറ്റിംഗിൽ പങ്കെടുക്കാൻ വന്നതായിരുന്നു. ഒരു ഉച്ച ഊണിനു ഒരു മേശയ്‌ക്കു ചുറ്റും ഇരിക്കുമ്പോൾ അവരിൽ ഒരാൾ ചോദിച്ചു "സജീ ഡോക്ടറേറ്റിന് പോകുന്നില്ലേ"? ഞാൻ പറഞ്ഞു അതൊക്കെ വലിയ ചെലവുള്ള കാര്യങ്ങൾ അല്ലേ? അതുകൊണ്ട് അറിയില്ല. ഉടനേ അദ്ദേഹം പറഞ്ഞു. " സജിയെ പഠിപ്പിച്ചപ്പോൾ ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല നിങ്ങൾക്ക് ഇങ്ങനെ ഒരു ഉയർച്ച ഉണ്ടാകും എന്ന്" അങ്ങനെയാണ് ചില അദ്ധ്യാപകർക്ക് തങ്ങളുടെ വിദ്യാർത്ഥികളെക്കുറിച്ചു ഒരു പ്രതീക്ഷയും കാണില്ല എന്നാൽ ചിലർക്ക് വലിയ പ്രതീക്ഷയും ഉണ്ടാകും...

2017 ജനുവരി 10, ചൊവ്വാഴ്ച

ANGER: A THEOLOGICAL REFLECTION


            Matt grew up hiding in his room while his dad stormed around the house in a drunken rage. Susan recalls a home where a raised voice was treated as a sin. Sam remembers the punishment he received for fighting a boy who took his ball glove. And Mary can't forget the time her family was evicted when her parents complained to the landlord. All these are very different stories with one common message: Anger is bad so didn’t get mad.

            Anger is one of the issues which all most all face in the life. Some people do a slow, quiet burn. Others explode in a fury. Every one in the world faces this issue at least one time in their life. The way we handle anger will have a lot to do with our success in relationships and on the job. Very personally I faced this so many times in my life. I have noticed that it is a common phenomenon and people face the consequences of anger in different ways.

             2,200 year old, South Indian scripture on ethics, the Tirukural, devotes an entire chapter to the subject. The Tirukural warns that "anger gives rise to teeming troubles. It kills the face's smile and the heart's joy. Left uncontrolled it will annihilate you. It burns even friends and family who try to intervene, and easily leads to injuring others." In every religion we see mentioning about anger and its management.

            The bible portraits some people who became angry with God. Moses (Exodus. 5:22), Naomi (Ruth. 1:20-21), Elijah (1King. 17:20), Jeremiah (Jeremiah. 4:10), Jonah (Jonah 4:1-4) are the best examples. Paul says in Ephesians that, "Be angry and do not sin; do not let the sun go down on your anger, and give no opportunity to the devil." (Ephesians. 4: 26-27)

            The crucial question is, what is the benefit when we get angry? Do we gain something or loose something when we get angry? It is good to have the realization that anger does not empower us to lead a successful life.