ശവം എന്ന സ്വത്വം...
---------------------
കഴിഞ്ഞ ദിവസം കച്ചിൽ പോയ കാര്യം എഴുതിയിരുന്നുവല്ലോ? ഓരോ യാത്രകളും അവസാനത്തേത് ആണ് എന്ന് കരുതിയാണ് മടങ്ങുക. പക്ഷേ ചില മാസങ്ങൾ കഴിഞ്ഞപ്പോളാണ് ഇന്ത്യയെ നടുക്കിയ മഹാ ഭൂകമ്പം ഗുജറാത്തിലെ കച്ചിൽ ഉണ്ടാകുന്നത്.
അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. ജനുവരി 26; ഇന്ത്യയുടെ 51 -ആം റിപ്പബ്ലിക് ദിനം. രാവിലെ 8.46 നായിരുന്നു ആദ്യ പ്രകമ്പനം ഉണ്ടാകുന്നത്. ഞാൻ വില്യം എന്ന ഒരു സഹോദരനുമായി എന്റെ മുറിയിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വിദ്യാർത്ഥികൾ ചിലർ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലും മറ്റു ചിലർ ക്ളാസിനുപോകാൻ തയ്യാറെടുക്കുകയും ആയിരുന്നു. ഭൂമി കുലുങ്ങാൻ തുടങ്ങിയപ്പോൾ അവർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. ഭൂമി കുലുങ്ങുക ആയിരുന്നില്ല ആടുകയായിരുന്നു. ഓഫീസ് കെട്ടിടത്തിന്റെ മുകളിലുള്ള ജലസംഭരണി തുളുമ്പി വെള്ളം താഴേക്ക് ഒഴുകി. മുറ്റത്തുണ്ടായിരുന്ന മീൻകുളത്തിൽ നിന്നും വെള്ളം കൈവരി കടന്നു പുറത്തേക്ക് തെറിച്ചു. ആകെ ഭയാനകമായ അന്തരീക്ഷം. വിദ്യാർത്ഥികൾ മുറ്റത്ത് നിന്നുകൊണ്ട് വിളിക്കുകയാണ്. 'സാറേ വേഗം വാ അല്ലേൽ വീട് മണ്ടക്ക് വീഴും'. ഞാൻ ഓടാൻ നോക്കി കഴിയുന്നില്ല. ഭൂമി വള്ളം പോലെ ആടുകയാണ്. എങ്ങനെയോ ഞാൻ അവരുടെ അടുത്ത് എത്തി. അവർ കൂട്ടമായി പ്രാർത്ഥിക്കുകയാണ്. വില്യം കൈയ്യിൽ ഒരു കത്തിയുമായാണ് പ്രാർത്ഥിക്കുന്നത്. ഒരു പക്ഷേ മറിഞ്ഞു താഴെ വീഴുകയാണെങ്കിൽ കത്തി ദേഹത്ത് കയറേണ്ട എന്ന് കരുതി ഞാൻ അത് വാങ്ങി താഴെ ഇട്ടു. എല്ലാവരും ചേർന്ന് ദൈവത്തോട് നിലവിളിക്കുകയാണ്. അൽപ്പ നേരം കഴിഞ്ഞപ്പോൾ ഭൂമിയുടെ കുലുക്കം നിലച്ചു. എങ്കിലും അടുത്തുള്ള ഗ്രാമത്തിൽ നിന്നും വലിയ നിലവിളി കേൾക്കാമായിരുന്നു.

ഞങ്ങൾ സുരക്ഷിതർ ആയിരുന്നു എങ്കിലും എവിടെയോ സാരമായ പ്രശ്നങ്ങൾ ഉണ്ടായെന്ന് എല്ലാവർക്കും തോന്നി.
ഭൂകമ്പം നിലച്ചു അൽപ്പസമയം കഴിഞ്ഞപ്പോൾ ജോണി സാറും സാമുവേൽ മാത്യുവും ക്യാമ്പസ്സിൽ വന്നു. എല്ലാവരും ഭയചകിതരായി ഇരിക്കുമ്പോളാണ് Petlad എന്ന സ്ഥലത്തുള്ള ഒരു കത്തോലിക്ക പള്ളിയിലെ (മറിയംപുര) മറിയയുടെ വിഗ്രഹം കരയുന്നു എന്ന കിംവദന്തി പരക്കുന്നത്. ജോണി സാർ പറഞ്ഞു നമുക്കൊന്ന് പോയി നോക്കാം. ഞങ്ങൾ രണ്ടാളും കൂടെ നേരേ അവിടേക്ക് വെച്ചുപിടിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ ഏകദേശം പത്തഞ്ഞൂറ് ആളുകൾ അവിടെ കൂടിയിട്ടുണ്ട്. അവർക്കിടയിലൂടെ ഞങ്ങൾ വിഗ്രഹത്തിന്റെ അടുത്തെത്തി. എല്ലാരും പറയുകയാണ് 'കണ്ടോ കണ്ടോ മറിയ കരയുകയാണ്'. ഞങ്ങൾ എത്ര സൂക്ഷിച്ച് നോക്കിയിട്ടും ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. അവിടെ നിന്നും ഞങ്ങൾ തിരികെ പോയി. ആ ദിവസം അങ്ങനെ കഴിഞ്ഞു.

പിറ്റേന്ന് ശനിയാഴ്ച ആണ്. അന്ന് ഓഫീസ് ഉച്ചവരെയേ ഒള്ളൂ. രാവിലെ ജോണിസാർ ഓഫീസിൽ വന്നപ്പോൾ പറഞ്ഞു നമുക്ക് അഹമ്മദാബാദിൽ വരെ പോകാം. അന്ന് ബക്കൂൾ ഭായി എന്ന് വിളിക്കുന്ന ഐ. ജി. ക്രിസ്ത്യൻ അഹമ്മദാബാദിൽ നിന്നുമാണ് ഓഫീസിൽ വന്നിരുന്നത്. അവിടെ ധാരാളം പേർ മരിക്കുകയും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായി എന്നും അറിയാൻ കഴിഞ്ഞു. അങ്ങനെ ഞങ്ങൾ അഹമ്മദാബാദിൽ ചെന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾ... അവയ്ക്കടിയിൽ ജീവനുള്ളവരും മരിച്ചവരുമായി നിരവധി ആളുകൾ. എവിടെയും R.S.S കാർ കാക്കി നിക്കറും ഇട്ട് വടിയുമായി നടക്കുകയാണ്. ദൂരെ നിന്ന് ഞങ്ങൾ അതൊക്കെ കണ്ടു. എന്നിട്ട് ബക്കൂൾ ഭായിയുടെ ഭാര്യ നേഴ്സ് ആയിട്ട് ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് പോയി. ആളുകൾ പരക്കം പായുകയാണ്. ഉറ്റവരും ഉടയവരും ഒക്കെ നഷ്ടപ്പെട്ടവർ. ഞങ്ങളുടെ കൂടെ മനോജ് വസാവയും , സി ഐ തോമസ് എന്ന ഒരു പാസ്റ്ററും, ബക്കൂൾ ഭായിയും ഉണ്ട്. ഞാനും മനോജ് ഉം അൽപ്പം പിന്നിലായി നടക്കുകയായിരുന്നു. മുൻപിൽ പോകുന്നവർ മോർച്ചറിയിലേക്ക് ആണ് എന്ന് അറിയാതെയാണ് ഞങ്ങൾ അവർക്കു പിന്നാലെ പോയത്. മോർച്ചറിയുടെ കവാടത്തിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്നവർ രണ്ടുപേർ പിന്നോക്കം മാറി. ജോണി സാറും ഞാനും മനോജ് ഉം അകത്ത് കയറി. ശീതീകരിച്ച മുറിയാണ്. ഫ്രീസറിന്റെ നേരിയ മുരൾച്ച ഒഴിച്ചാൽ മുറി ശാന്തമാണ്. മാസ്ക് കൊണ്ട് വായും മൂക്കും മറച്ച ഒരാൾ മുറിയുടെ കോണിൽ ഇട്ടിരുന്ന മേശക്കരികിൽ ഇരിപ്പുണ്ട്. ശവങ്ങൾ ആണ് മുറി നിറയെ. പോസ്റ്റുമോർട്ടത്തിനായി വയർ പിളർന്നവയാണ് മിക്കവയും. കാൽ വിരലുകൾക്കിടയിൽ മടക്കി വച്ച തുണ്ടുകടലാസിൽ സ്വത്വം ഉൾക്കൊണ്ടുകൊണ്ട് കിടക്കുകയാണ് ശവങ്ങൾ. ഇന്നലെ വരെ അവർ ആരൊക്കെ ആയിരുന്നു? പണക്കാർ ആയിരുന്നിരിക്കാം, പാവപ്പെട്ടവർ ആയിരുന്നിരിക്കാം. ഹിന്ദുവോ മുസ്ലിമോ, ക്രിസ്‌ത്യാനിയോ ആയിരുന്നിരിക്കാം...ഇന്ന് അവരുടെ ആളത്വം കേവലം ഒരു തൂണ്ട് കടലാസിൽ കാലിലെ പെരുവിരലിനും രണ്ടാമത്തെ വിരലിനും ഇടയിൽ...ഇവിടെ കിടക്കുന്നവർക്ക് എല്ലാവർക്കും പൊതുവായ ഒരു സ്വതമാണ്...ശവം എന്ന സ്വത്വം...
ജോണി സാർ അവിടെ ഇരുന്ന ആളിനോട് ചോദിച്ചു; 'രണ്ട് ഫോട്ടോ എടുത്തോട്ടെ?' അയാൾ സമ്മതം മൂളി. ഒരു ശവത്തിന്റെ തലഭാഗം ഒരു തുണി കൊണ്ട് മറച്ചിരിക്കുക ആയിരുന്നു. അത് മാറ്റേണ്ട എന്നയാൾ പറഞ്ഞു. കാരണം ഭയന്നു പോകുമത്രേ. ജോണി സാർ പടം എടുക്കുകയാണ്...അപ്പോൾ മേശപ്പുറത്തിരുന്ന പഴയ ഫോൺ ശബ്‌ദിച്ചു. കിർർർ...കിർർർ... ശബ്ദം വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. കാലിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക്...ഇറങ്ങി ഓടാൻ പറ്റില്ല. മോശമല്ലേ...പേടിയാണന്നാളുകൾ പറയില്ലേ? പടം ഒക്കെ എടുത്തു പുറത്തിറങ്ങി അന്ന് തന്നെ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. പിറ്റേന്ന് ഞാറായ്ച്ച ആയിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മറ്റൊരു യാത്ര തുടങ്ങിയ ദിവസം. അത് പിന്നീട് എഴുതാം...(തുടരും...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ